മെക്സിക്കോ സിറ്റി: പൊതുസ്ഥലത്ത് മദ്യവിൽപ്പന നിരോധിക്കാൻ മെക്സിക്കോയിൽ ആലോചന.
ഫുട്ബോൾ ലോകകപ്പിൽ മെക്സിക്കൻ ടീം ദക്ഷിണകൊറിയയെ തോല്പിച്ച് നോക്കൗണ്ട് റൗണ്ടിൽ കടന്നതിന്റെ ആഘോഷം അതിരുവിട്ട പശ്ചാത്തലത്തിലാണിത്.
മെക്സിക്കോ സിറ്റിയിൽ വെള്ളിയാഴ്ച രാത്രി ഏഴു ലക്ഷം പേർ ആഘോഷത്തിമിർപ്പിലേർപ്പെട്ടു. ഇന്നലെ രാവിലെ നഗരത്തിലെ പ്രധാന റോഡുകൾ മാലിന്യക്കൂന്പാരമായി. 40 ടൺ മാലിന്യം ശേഖരിച്ചെന്നാണ് അധികൃതർ പറഞ്ഞത്.
ബാർ, റസ്റ്ററന്റ് വളപ്പുകൾക്കു പുറത്ത് മദ്യം കൊണ്ടുപോകുന്നത് നിയന്ത്രിക്കുമെന്ന് മെക്സിക്കോ സിറ്റി വൃത്തങ്ങൾ അറിയിച്ചു. കളി നടക്കുന്നതിന് മണിക്കൂറുകൾ മുന്പ് ജനക്കൂട്ടത്തിനു സമീപം മദ്യവിൽപ്പന നിർത്തും. തെരുവുകളിലെ ബിയർ വിൽപനയും നിയന്ത്രിക്കും. ആരാധകർക്കു കളി കാണാനുള്ള ഏഴ് കൂറ്റൻ സ്ക്രീനുകളുടെ എണ്ണം 12 ആക്കും.